
ഗാന്ധിനഗർ : ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ വർഷങ്ങൾക്കു ശേഷം പിടിയിൽ. ഇടുക്കി മന്നാംകണ്ടം വാളറ ഭാഗത്ത് അമ്പാട്ട് വീട്ടിൽ ജയൻ എ.ടി (48) നെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2015 ഡിസംബർ മുതൽ പ്രമുഖ ഫുഡ്സ് കമ്പനിയുടെ ഇടുക്കിയിലെ സെയിൽസ്‌മാനായി ജോലി ചെയ്തിരുന്ന കാലയളവിൽ വ്യാജ ബില്ലുകൾ തയ്യാറാക്കി 8 ലക്ഷം രൂപ നഷ്ടം വരുത്തിയെന്ന കേസിലാണ് അറസ്റ്റിലായത്. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഒ സിനോദ്.കെ, എസ്.ഐ രൂപേഷ് കെ.ആർ, സി.പി.ഒമാരായ പ്രേംകുമാർ, രഞ്ജിത്ത്, അനൂപ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്ത്. കോടതിയിൽ ഹാജരാക്കി.