ldf

കോട്ടയം: എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന് ഏറ്റുമാനൂർ മേഖലയിൽ ഉജ്ജ്വല വരവേൽപ്പ്.

കൈപ്പുഴമുട്ടിൽ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്ത പര്യടനം ഓരോ സ്ഥലങ്ങളിലും ആയിരങ്ങളാണ് വരവേറ്റത്.
കണിക്കൊന്നപ്പൂക്കളും ഫലവർഗ്ഗങ്ങളും നൽകി സ്ഥാനാർത്ഥിയെ വരവേൽക്കുന്ന പതിവ് കാഴ്ചകളേറെയായിരുന്നു.

കുമരകം പഞ്ചായത്തിലെ രണ്ട് പട്ടികജാതി കോളനികളിൽ വൈദ്യുതി വിളക്കുകൾ സ്ഥാപിച്ച് വെളിച്ചം എത്തിക്കാൻ 10 ലക്ഷം രൂപ അനുവദിച്ച തോമസ് ചാഴികാടൻ എം.പിക്ക് നാട്ടുകാർ വക പച്ചക്കപ്പ സമ്മാനിച്ചാണ് സ്വീകരിച്ചത്. ഏറ്റുമാനൂരിലെ രണ്ടാംഘട്ട പര്യടനം 17ന് നടക്കും.

പിറവം നിയോജകമണ്ഡലത്തിലെ ചോറ്റാനിക്കരയിലായിരുന്നു ഇന്നലെ എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ റോഡ്ഷോ നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വർണ ചിത്രങ്ങളും, ബലൂണുകളും ബി.ജെ.പിയുടെയും ബി.ഡി.ജെ.എസിന്റെയും കൊടികളും ഉയർത്തി റോഡ് ഷോയ്‌ക്കൊപ്പം മുദ്രാവാക്യം വിളിച്ചു പ്രവർത്തകരും നാട്ടുകാരും അണിചേർന്നു. കൈവീശി അഭിവാദ്യം ചെയ്ത് ഹൃദയങ്ങൾ കീഴടക്കി തുഷാർ വെള്ളാപ്പള്ളിയും. പ്രവർത്തകരുടെ ആവേശം വാനോളം ഉയർന്നു. റോഡ് ഷോയുടെ ഉദ്ഘാടനം ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എൻ.എം സുരേഷ് ഉദ്ഘാടനം ചെയ്തു. അംബികാ ചന്ദ്രൻ, സുജിത്ത്. അഭിലാഷ് രാമൻ കുട്ടി, ടി.പി സത്യൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ടി.ജി ബിജുകുമാർ ഉദ്ഘാടനം ചെയ്തു. ഇരുമ്പനത്തു നിന്നും ആരക്കുന്നം വരെയായിരുന്നു റോഡ് ഷോ.