
തൊടുപുഴ: കിടപ്പു രോഗികൾക്ക് ആശ്വാസമായി ശിഹാബ് തങ്ങൾ പാലിയേറ്റീവ് സെന്റർ വാഹനം നാടിന് സമർപ്പിച്ചു.
വാഹനത്തിന്റെ ഉദ്ഘാടന ചടങ്ങ് പെരുംബിളിച്ചിറ ചീഫ് ഇമാം ഷെമീർ ഹുദവി നിർവഹിച്ചു. സഹായി പാലിയേറ്റീവ് സെന്ററിന്റെ ഭാരവാഹികളായ കെ.എം. നിഷാദ്, ഷബീർ മുട്ടം, അൻസാരി മുണ്ടക്കൻ, ഫൈസൽ പള്ളിമുക്കിൽ, വി.എം. ജലീൽ, സനീഷ് റഹീം, കെ.ഐ. ഷാജി, പി.എം. നിസാമുദ്ദീൻ, പി.എം. ബാവ, മുഹമ്മദ് ഇരുമ്പുപാലം, പി.ബി. ഷെരീഫ്, മുജീബ് മുള്ളരിങ്ങാട്, ഷെമീർ മംഗളാ പറമ്പിൽ, ഹംസ കെ.ബി. തുടങ്ങിയവർ ഷെമീർ ഹുദവിയിൽ നിന്നും വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങി.