
ബ്രഹ്മമംഗലം: യു.ഡി.എഫ് ചെമ്പ് മണ്ഡലത്തിലെ 14,13 ബൂത്തു കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തിയ കുടുംബ സംഗമം തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ.ഷിബു ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെമ്പ് മണ്ഡലം ചെയർമാൻ കെ.ജെ.സണ്ണി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ തോമസ് കുറ്റിക്കാടൻ മുഖ്യപ്രഭാഷണം നടത്തി. പി.കെ.ദിനേശൻ, കെ.കെ.കൃഷ്ണകുമാർ, എസ്.ജയപ്രകാശ്, റെജിമേച്ചേരി, എസ്.ശ്യാംകുമാർ അഡ്വ.പി.വി.സുരേന്ദ്രൻ ടി.പി.അരവിന്ദാക്ഷൻ, രാഗിണി ഗോപി, രമണി മോഹൻദാസ്, എ.ജെ.തോമസ്, ശ്രീനിവാസൻ മറ്റത്തിൽ, എ.എം.സോമൻ, സി.വി.ദാസൻ, കെ.ഡി.സന്തോഷ്‌കുമാർ, എം.ജി.അനൂപ്, കെ.ആർ.ജയരാജ്, ടി.വി.മനോജ്, സി.കെ.ബാബു തുടങ്ങിയവർ സംസാരിച്ചു.