p-c-thomas

പാലാ: കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി തോമസ് പാലായിൽ കെ.എം മാണിയുടെ വീട്ടിൽ സന്ദർശനം നടത്തി. മാണിയുടെ അഞ്ചാം ചരമവാർഷിക ദിനത്തിലാണ് സന്ദർശനം. പാർട്ടി വിട്ട് വർഷങ്ങൾക്ക് ശേഷമാണ് പി.സി തോമസ് കെ.എം. മാണിയുടെ വീട്ടിലെത്തുന്നത്. മാണിയുടെ ഭാര്യ കുട്ടിയമ്മയോടും ജോസ്.കെ മാണിയുടെ ഭാര്യ നിഷയോടും ഏറെ നേരം സംസാസരിച്ചു. ജോസ് കെ മാണിയുമായി ഫോണിലും ആശയവിനിമയം നടത്തി.

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ പൊട്ടിത്തെറി ഉണ്ടാവുകയും യു.ഡി.എഫിന്റെ കോട്ടയം ജില്ലാ ചെയർമാനും പാർട്ടി ജില്ലാ പ്രസിഡന്റുമായിരുന്ന സജി മഞ്ഞക്കടമ്പനും ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നവും രാജി വയ്ക്കുകയും ചെയ്ത സന്ദർഭത്തിൽ
ജോസഫ് ഗ്രൂപ്പിലെ പ്രമുഖനായ പി.സി. തോമസ് മാണിയുടെ വീട്ടിലെത്തിയതിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്.

യു.ഡി.എഫിൽ കേരള കോൺഗ്രസ് മൽസരിക്കുന്ന ഏക മണ്ഡലമായ കോട്ടയത്ത് ഫ്രാൻസിസ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചരണം പാരമ്യത്തിൽ എത്തിയിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം പൊട്ടിത്തെറികൾ സംഭവിക്കുന്നത് യു.ഡി.എഫിനെ അലട്ടുന്നുണ്ട്. കേരള കോൺഗ്രസ് വിദ്യാർത്ഥി യുവജന സംഘടനകളുടെ പാലായിലെ നിയോജക മണ്ഡലം നേതൃത്വം ഒന്നാകെ രാജിവച്ചിട്ടുണ്ട്.