cart

കോട്ടയം: അതിരൂപതയിലെ ക്‌നാനായ അക്കാദമി ഫോർ റിസേർച്ച് ആൻ‌ഡ് ട്രെയിനിംഗിന്റെ (കാർട്ട്) നേതൃത്വത്തിൽ പടമുഖം ഫൊറോനയിലെ 6 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായുള്ള നേതൃത്വപരിശീലന ക്യാമ്പിന് പീരുമേട് മരിയഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ തുടക്കമായി. വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നായി 102 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്യാമ്പിൽ കുട്ടികളുടെ പ്രവർത്തന മികവു വിലയിരുത്തി 40 കുട്ടികളെ തുടർ പരിശീലനങ്ങൾക്കായി തിരഞ്ഞെടുക്കും.