suci

കോട്ടയം: ലോക്സഭ മണ്ഡലം എസ്.യു.സി.ഐ സ്ഥാനാർത്ഥി വി.പി കൊച്ചുമോന്റെ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നേറുന്നു. ലോക്‌സഭ മണ്ഡലത്തിൽ എസ്.യു.സി.ഐ സ്ഥാനാർത്ഥിയുടെ വിജയത്തിനായി ആൾ ഇന്ത്യാ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷൻ നടത്തുന്ന യുവജന കലാജാഥ ഇന്ന് മണ്ഡലത്തിൽ പര്യടനം നടത്തും. എ.ഐ.ഡി.വൈ.ഓ സംസ്ഥാന പ്രസിഡന്റ് ഇ.വി പ്രകാശ് സംവിധാനം ചെയ്ത 'ജനശത്രു' എന്ന നാടകം ഇല്ലിക്കൽ കവല (രാവിലെ എട്ടിന്), പാമ്പാടി (രാവിലെ പത്തിന്), നാഗമ്പടം (11.30ന്), തലയോലപ്പറമ്പ് (വൈകിട്ട് നാലിന്), അരയൻകാവ് (വൈകിട്ട് ആറിന്) എന്നിവിടങ്ങളിൽ അവതരിപ്പിക്കും.