ഇളങ്ങുളം: കോട്ടയം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്.സ്ഥാനാർത്ഥി കെ.ഫ്രാൻസിസ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണയോഗം ഇളങ്ങുളം ത്രിവേണിയിൽ നടത്തി. എലിക്കുളം പഞ്ചായത്തിലെ 168, 172, 173 ബൂത്തുകളുടെ സംയുക്ത യു.ഡി.എഫ്.യോഗമാണ് ഡി.സി.സി.അംഗം കുഴിക്കാട്ട്താഴെ ജോഷി കെ.ആന്റണിയുടെ വീട്ടിൽ നടത്തിയത്. മനീഷ് ഫിലിപ്പ് കൊച്ചാങ്കൽ അദ്ധ്യക്ഷനായി. കേരള കോൺഗ്രസ് (ജോസഫ്) സംസ്ഥാന നിർവാഹക സമതിയംഗം അഡ്വ.തോമസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോയിക്കുട്ടി തോക്കനാട്ട്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയിംസ് ജീരകത്തിൽ, മാത്യൂസ് പെരുമനങ്ങാട്ട്, തോമാച്ചൻ പാലക്കുടിയിൽ, മെജോ സഖറിയാസ്, ജോയി പതിയിൽ, ആർ.അഭിജിത്ത്, ബിബിൻ മറ്റപ്പള്ളി, റിച്ചു കൊപ്രാക്കളം, ജിബിൻ തച്ചപ്പുഴ, മാത്യു തച്ചപ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു.