അയ്മനം : അയ്മനം പൂന്ത്രക്കാവ് ദേവീക്ഷേത്രത്തിൽ മീനഭരണി മഹോത്സവവും പൊങ്കാലയും വിവിധ കലാപരിപാടികളും ഇന്നും നാളെയുമായി അരങ്ങേറും. സ്നേഹ ആൻഡ് പാർട്ടി അവതരിപ്പിക്കുന്ന നൃത്ത നൃത്തങ്ങൾ ഇന്ന് കൺവെൻഷൻ പന്തലിൽ. നാളെ മീനഭരണി ദിനത്തിൽ 9 മണിക്ക് പൊങ്കാലയും, 11 30 മുതൽ മഹാപ്രസാദമൂട്ട്, മഞ്ഞൾകുട അഭിഷേകം എന്നിവയും ഉച്ചയ്ക്ക് ഒരു മണി മുതൽ കലം കരിക്കലും നടക്കും. കൺവെൻഷൻ പന്തലിൽ 6 30ന് അയ്മനം ഗിരിജപ്രസാദിന്റെ ശിക്ഷ കുമാരി ശിവരഞ്ജിനി മാന്താറ്റിൽ അവതരിപ്പിക്കുന്ന "വീണ വേണു ലയ മാധുരി", എ എം വി ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഭക്തിഗാനമേള, കൊച്ചിൻ നിനവ് അവതരിപ്പിക്കുന്ന ' മാണിക്യക്കല്ല്' നാടൻ പാട്ടും ദൃശ്യാവിഷ്കാരവും, തുടർന്ന് 10.30ന് ഗരുഡൻ എന്നിവ ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികൾ അറിയിച്ചു.