പാലാ: ഓം നമഃശിവായ മന്ത്രത്താൽ ചൈതന്യധന്യമായ പുണ്യമുഹൂർത്തത്തിൽ കടപ്പാട്ടൂർ ശ്രീമഹാദേവ ക്ഷേത്രോത്സവത്തിന് കൊടിയേറി. തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്.
ഇന്ന് രാവിലെ 10 ന് ഉത്സവബലി, 10ന് ഭക്തിഗാനസുധ, 12 മുതൽ തിരുവാതിരകളി, 12.30 ന് ഉത്സവബലി ദർശനം, പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 6.45 ന് ദീപാരാധന, ചുറ്റുവിളക്ക്, 7 ന് വീരനാട്യം മേവിട കാവിലമ്മ സംഘം, 7.45 ന് തിരുവാതിരകളി, 8.30 ന് നാട്യസമർപ്പണം, 9ന് കൊടിക്കീഴിൽ വിളക്ക്. 16നാണ് ആറാട്ടുത്സവം.
ഫോട്ടോ അടിക്കുറിപ്പ്
കടപ്പാട്ടൂർ ശ്രീമഹാദേവക്ഷേത്രോത്സവത്തിന് തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാട് കൊടിയേറ്റുന്നു.