പാലാ: പാലാ നിയോജകമണ്ഡലം യു.ഡി.എഫ്. ഇലക്ഷൻ കമ്മറ്റി ഓഫീസ് സെക്രട്ടറിയായി അഡ്വ. സന്തോഷ് കെ.മണർകാട്ടിനെ നിയോഗിച്ചു. മാണി സി. കാപ്പന്റെ ഇലക്ഷൻ ഓഫീസ് സെക്രട്ടറിയായി പ്രവർത്തിച്ചതും സന്തോഷ് മണർകാട്ടാണ്. ഇന്ന് മുതൽ ഇലക്ഷൻ ഓഫീസ് പ്രവർത്തനം ആരംഭിക്കുമെന്ന് ചെയർമാൻ പ്രൊഫ. സതീഷ് ചൊള്ളാനി, കൺവീനർ ജോർജ് പുളിങ്കാട് എന്നിവർ അറിയിച്ചു.