electon

കോട്ടയം: സ്ഥാനാർത്ഥികളും രാഷ്ട്രീപാർട്ടികളും മാതൃകാപെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും തിരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള അനുമതികൾ വാങ്ങിയിരിക്കണമെന്നും കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകൻ മൻവേഷ് സിങ് സിദ്ദു. കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹനങ്ങൾ, റാലികൾ, യോഗങ്ങൾ എന്നിവയ്ക്കുള്ള അനുമതികൾ തിരഞ്ഞെടുപ്പു കമ്മിഷന്റെ സുവിധ പോർട്ടൽ വഴി മുൻകൂറായി തേടിയിരിക്കണം. തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശങ്ങൾ പാലിച്ചുകൊണ്ടാവും തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാക്കുക. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും വരണാധികാരിയുമായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി യോഗത്തിൽ സന്നിഹിതയായിരുന്നു.