കോട്ടയം: മീനഭരണിയോടനുബന്ധിച്ച് വിവിധ ദേവീക്ഷേത്രങ്ങളിൽ ഇന്ന് കുംഭകുടാഘോഷവും മറ്റു ചടങ്ങുകളും നടക്കും.
മണർകാട് ദേവീക്ഷേത്രത്തിൽ രാവിലെ 5.30ന് അഷ്ടദ്രവ്യഗണപതിഹോമം. ഉച്ചക്ക് 12ന് കുമാരനല്ലൂർ കരയുടെ കുംഭകുടം. 12.30ന് എതിരേൽപ്പ് അഭിഷേകം ഭരണിസദ്യ, രാത്രി 8.30ന് തൂക്കം 12ന് ഗരുഡൻപറവ
കുമ്മനം ഇളങ്കാവ്, മൂത്തേടത്തുകാവ്, പൂന്ത്രക്കാവ്, പാറപ്പാടം ദേവീക്ഷേത്രം, ചമ്പക്കര ദേവീക്ഷേത്രം,ചൂരക്കാവ് തുടങ്ങി വിവിധ ദേവീക്ഷേത്രങ്ങളിൽ മീനഭരണി വിവിധ പരിപാടികളോടെ ആഘോഷിക്കും