തമ്പലക്കാട് : മഹാകാളി പാറ ദേവി ക്ഷേത്രത്തിൽ ഇന്ന് മീന ഭരണി.രാവിലെ 4 മണിക്ക് പള്ളിയുണർത്തൽ, നിർമ്മാല്യ ദർശനം. 4.30 ന് എണ്ണക്കുടം അഭിഷേകം. 5 ന് പ്രഭാതഭേരി.5.30 ന് വിശേഷാൽ പൂജകൾ. 7.30 ന് കാഴ്ച ശ്രീബലി, തിരുനടയിൽ പറയെടുപ്പ്.8.30 ന് പരാശക്തി ഭജൻസിന്റെ ഭജന.11.30 ന് വിവിധ സ്ഥലങ്ങളിൽ നിന്ന് വരുന്ന കാവടി കുംഭകുട ഘോഷയാത്രകളുടെ വരവ്. വൈകിട്ട് 5.30ന് കാഴ്ച ശ്രീബലി, പറയെടുപ്പ്, പഞ്ചാരിമേളം. 7ന് ദീപാരാധന, സേവ, പൂമൂടൽ. 8.30ന് തിരുവാതിര കളി.9ന് " ശ്രീ കൃഷ്ണ ഭാരതം " ഡാൻസ്.11.30ന് താലപ്പൊലിയും എതിരേൽപ്പ് വിളക്കും. 1 ന് കളം കണ്ട്തൊഴീൽ, വലിയകാണിക്ക തുടങ്ങിയ ചടങ്ങുകളോടെ ഉത്സവം സമാപിക്കും.