
മൂലമറ്റം: ടൗണിന് സമീപം സ്‌കൂട്ടറിൽ കാറിടിച്ച് വൃദ്ധന് പരിക്ക്. പാലാ സ്വദേശിയായ പൂങ്കാവനത്തിൽ ആന്റണിയ്ക്കാണ് (63) പരിക്കേറ്റത്. കുളമാവിലെ റിസോർട്ടിൽ കരാർ ജോലിക്കാരനായ ആന്റണി സാധനങ്ങൾ വാങ്ങി കുളമാവിന് സ്‌കൂട്ടറിൽ പോകുമ്പോഴാണ് സംഭവം. മൂലമറ്റത്തെ സർവീസിംഗ് സെന്ററിലെ പണി കഴിഞ്ഞ് പുറത്തിറങ്ങിയ കാർ സ്‌കൂട്ടറിനെ ഇടിച്ച ശേഷം സമീപത്തെ കോഴിക്കടയുടെ മതിലും തകർത്തു. വണ്ടിയിൽ നിന്ന് തെറിച്ച് വീണ ആന്റണിയെ മൂലമറ്റം ഫയർഫോഴ്സിന്റെ ആബുലൻസിൽ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞാർ പൊലീസ് സ്ഥലത്തെത്തി ഗതാഗത തടസം നീക്കി.