
മുണ്ടക്കയം: എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.തോമസ് ഐസക്കിന്റെ മണ്ഡലം പര്യടനത്തിനിടെ ഡി. വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം. ഒടുവിൽ സംഘർഷത്തിൽ കലാശിച്ചു. പ്രചാരണ ജാഥ കടന്നു പോകുന്നതിനിടെ ബൈക്ക് തട്ടിയതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് സംഘർഷത്തിന് ഇടയാക്കിയത്. വണ്ടൻപതാൽ സ്വദേശിയായ യുവാവിന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുണ്ടക്കയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ ഇത്തരത്തിൽ യുവജന വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം ഉണ്ടായിട്ടില്ലെന്ന് സി.പി.എം സി.പി.ഐ നേതൃത്വം പറഞ്ഞു.