കോട്ടയം: ' ലൗജിഹാദ് യാഥാർത്ഥ്യമാണെന്നും കേരളസ്റ്റോറി എല്ലാ പള്ളികളിലും പ്രദർശിപ്പിക്കണമെന്നും കോട്ടയത്തെ എൻ.ഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എല്ലാ മലയാളികളും കാണേണ്ട ചിത്രമാണ്. സമൂഹത്തിൽ നടക്കുന്നത് എന്താണെന്ന് കുട്ടികൾ കൂടി അറിയട്ടെയെന്നും തുഷാർ പ്രതികരിച്ചു.
ലൗജിഹാദ് ഇപ്പോഴും സജീവമാണെന്നായിരുന്നു ബി.ജെ.പി നേതാവ് പി.സി ജോർജും അഭിപ്രായപ്പെട്ടത്. ലൗജിഹാദ് വീണ്ടും ചർച്ചയാകുന്നത് ക്രൈസ്തവ വോട്ടുബാങ്കിനെ ബാധിക്കുമോ എന്ന ഭീതിയിലാണ് യു.ഡി.എഫ് നേതാക്കൾ.