ചങ്ങനാശേരി : എം.ഇ.എസ് യൂത്ത് വിംഗ് ചങ്ങനാശേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്തിൽ ചെറിയ പെരുന്നാളിന്റെ ഭാഗമായി പുതുവസ്ത്ര വിതരണം നടത്തി. ജില്ലാ പ്രസിഡന്റ് എം.എം ഹനീഫ് ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് വിംഗ് പ്രസിഡന്റ് ബിലാൽ റഷീദ് അദ്ധ്യക്ഷത വഹിച്ചു. എം. അക്ബർ, അലി സുജാദ്, അജ്മൽ മുഹമ്മദ്, ശിഹാബ് എം ജമാൽ, ജുനൈദ് കൈതക്കുളം, അംജത് ഖാൻ, ഫാദിൽ ഹാരിസ്, സൽമാൻ നൗഷാദ്, ഫായിസ് ഷാജി എന്നിവർ പങ്കെടുത്തു.