saho

കോട്ടയം : ലോക സഹോദര ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സഹോദര സംഗമം സംഘടിപ്പിച്ചു. ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ ലൗലി ജോർജ്ജ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റി എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെയിംസ് കുര്യൻ, മുനിസിപ്പൽ കൗൺസിലർ ടി.സി റോയി, മേരീ ഫിലിപ്പ്, രാജു കെ എന്നിവർ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് നടന്ന സെമിനാറിന് ഡോ. റോസമ്മ സോണി നേതൃത്വം നൽകി. ഭിന്നശേഷിയുള്ള വ്യക്തികളുടെ സഹോദരങ്ങളും മാതാപിതാക്കളും പരിശീലകരും പങ്കെടുത്തു.