
കോട്ടയം : ഓൾ ഇന്ത്യാ ഡെമോക്രാറ്റിക്ക് യൂത്ത് ഓർഗനൈസേഷന്റെ സംസ്ഥാന യുവജന കലാജാഥ ജില്ലയിൽ പര്യടനം നടത്തി. ദേശീയ രാഷ്ട്രീയ സംഭവ വികാസങ്ങളെ അടിസ്ഥാനപ്പെടുത്തിയ ആക്ഷേപഹാസ്യ തെരുവുനാടകം 'ജനശത്രു' വിവിധ കേന്ദ്രങ്ങളിൽ അവതരിപ്പിച്ചു. ഓൾ ഇന്ത്യാ ഡെമോക്രാറ്റിക്ക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് ഇ.വി പ്രകാശാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. നന്ദഗോപൻ വെള്ളത്താടി, ശരണ്യാരാജ്, പി.കെ.മീര, ശരത് ഷാൻ, സി.ഹണി, എൻ.ബി.സൂര്യസെൻ, ജി.അനിരുദ്ധ് എന്നിവരാണ് നാടകത്തിലെ അഭിനേതാക്കൾ. കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ എസ്.യു.സി.ഐ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വി.പി.കൊച്ചുമോന് പരിപാടിയിൽ സ്വീകരണവും നൽകി.