
മുണ്ടക്കയം : ട്രാൻസെണ്ട് ഇഞ്ചിയാനിയുടെയും ഹോളിഫാമിലി സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന കിഡ്‌സ് സമ്മർ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി. അവധിക്കാലത്ത് കുട്ടികളുടെ കായിക, മാനസിക ഉന്നമനം ലക്ഷ്യമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടനം 400 മീറ്ററിലെ മുൻ ഏഷ്യൻ ചാമ്പ്യനും അർജുന അവാർഡ് ജേതാവുമായ ജോസഫ് ജി.ഏബ്രഹാം നിർവഹിച്ചു. കാഞ്ഞിരപ്പള്ളി രൂപത കോർപറേറ്റ് മാനേജർ ഫാ. ഡോമിനിക് അയലൂപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. ജോസഫ് കല്ലൂപ്പറമ്പത്ത് മുഖ്യപ്രഭാഷണം നടത്തി. ജോസ് ആന്റണി, റോയ് കപ്പലുമാക്കൽ, സന്തോഷ് ജോർജ്, ബിനോബ, ഷാന്റി, ബിനോൾ കെ.മാത്യു, സുരേഷ്, ഷാജി പുളിക്കൽ, ഹാരിഷ് നാലുതുണ്ടിൽ എന്നിവർ പ്രസംഗിച്ചു.