
കോട്ടയം : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കാഞ്ഞിരപ്പള്ളി തോട്ടുമുഖം ഭാഗത്ത് മാമൻപറമ്പിൽ വീട്ടിൽ സനാജ് സലിം (23) നെ കാപ്പ ചുമത്തി ജില്ലയിൽ നിന്ന് പുറത്താക്കി. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ അടിപിടി, കൊലപാതകശ്രമം, മോഷണം, ഭവനഭേദനം തുടങ്ങിയ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് പൊലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.