കുമരകം : വടക്കുംകര ദേവീക്ഷേത്രത്തിലെ പൂര മഹോത്സവം 15ന് കൊടിയേറും. 15ന് വൈകിട്ട് 6.45ന് എം.എൻ ഗോപാലൻ തന്ത്രിയുടെയും, മേൽശാന്തി ബിജുവിന്റെയും മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ്. 15ന് വൈകിട്ട് 7.30ന് പഞ്ചവാദ്യമേളം. വൈകിട്ട് 8.30ന് താലപ്പൊലി ഘോഷയാത്ര. തുടർന്ന് ഗുരുദേവ കൃതികളുടെ ആലാപനം, അന്നദാനം.. 16ന് വൈകിട്ട് 6.45 മുതൽ കലാപരിപാടികൾ. വൈകിട്ട് 8.30ന് താലപ്പൊലി ഘോഷയാത്ര. 17ന് രാവിലെ 5ന് പള്ളിയുണർത്തൽ നിർമ്മാല്യ ദർശനം, അഭിഷേകം,വൈകിട്ട് 6.45ന് ദീപാരാധന, തുടർന്ന് തിരുവാതിര ശേഷം വൈകിട്ട് 7.30ന് കരാക്കെ ഗാനമേള, താലപ്പൊലി ഘോഷയാത്ര. 18ന് രാവിലെ 9.30ന് ശ്രീഭൂതബലി, വൈകിട്ട് 6.45ന് ദീപാരാധന, പുഷ്പാഭിഷേകം, ഭഗവതിസേവ.തുടർന്ന് വൈകിട്ട് 7.45ന് തിരുവാതിര, കൈകൊട്ടികളി, താലപ്പൊലി ഘോഷയാത്ര. തിരുവരങ്ങിൽ രാത്രി 8ന് കഥാപ്രസംഗം. ആറാട്ട് ദിനമായ 19ന് വൈകുന്നേരം 3ന് ആറാട്ട് പുറപ്പാട്. വൈകുന്നേരം 6ന് ആറാട്ട് വിളക്ക്. 7ന് ആറാട്ട്, തുടരാൻ ആറാട്ട് കടവിൽ ദീപാരാധന, 7.30ന് ആറാട്ട് എതിരേൽപ്പ്, വൈകിട്ട് 8.15ന് മാനസജപലഹരി.