then

മുണ്ടക്കയം: സംസ്കാര ചടങ്ങിൽ പങ്കെടുക്കുവാൻ എത്തിയവരെ കാട്ടുതേനീച്ച ആക്രമിച്ചു. പുഞ്ചവയൽ ചതുപ്പ് ഭാഗത്ത് ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവം. മാടത്താനിയിൽ മാത്യു ജോസഫിന്റെ സംസ്കാര ചടങ്ങുകളുടെ ഭാഗമായി വീട്ടിൽ പ്രാർത്ഥനകൾ നടക്കുന്നതിനിടയാണ് തേനീച്ചകളുടെ ആക്രമണം ഉണ്ടായത്. സമീപത്തെ വനമേഖലയിൽ നിന്നും കൂടിളകിവന്ന തേനീച്ചകൾ ആളുകളെ ആക്രമിക്കുകയായിരുന്നു. 18 പേർക്ക് തേനീച്ചയുടെ കുത്തേറ്റു. ഇവരെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. തേനീച്ചകൾ കൂടുകൂട്ടിയപ്പോൾ മുതൽ ഇതിവിടുന്ന് നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു എന്നാൽ നടപടികളൊന്നും ഉണ്ടായിരുന്നില്ല. പക്ഷികളുടെ ആക്രമണത്തെ തുടർന്നാണ് തേനീച്ചകൾ ഇളകിയതെന്ന് നാട്ടുകാർ പറഞ്ഞു.