auditorium

തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 1801ാം നമ്പർ ഇറുമ്പയം ശാഖയിലെ നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ, സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു എന്നിവർ ചേർന്ന് നിർbഹിച്ചു. ശാഖe പ്രസിഡന്റ് പി.എം.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം.സോമൻ മുഖ്യപ്രസംഗം നടത്തി. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആശ്യമായ തുക സംഭാവനയായി നൽകിയ ബിജു തെരുവക്കാലായെ ആദരിച്ചു. യൂണിയൻ കമ്മിറ്റി അംഗം രാജപ്പൻ തൊട്ടുവാ, ബിജു ലക്ഷ്മണൻ, കെ പി.സന്തോഷ് കുമാർ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ജയ അനിൽ, ലത അശോകൻ, ഷീജ മോഹൻദാസ്, ബിജു തുടങ്ങിയവർ പ്രസംഗിച്ചു.