cofe

വൈക്കം: പടിഞ്ഞാറേനടയിൽ ഇന്ത്യൻ കോഫീഹൗസ് പ്രവർത്തനം പുനഃരാരംഭിച്ചു. കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി ഒരു വർഷക്കാലത്തോളം പ്രവർത്തനം നിറുത്തിവച്ചിരിക്കുകയായിരുന്നു. മുൻ എം.പി കെ സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ കെ.അജിത്ത് അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് പി.കെ ഹരികുമാർ കോഫീ ബോർഡ് സ്ഥാപകൻ എ.കെ.ജിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. ശബരിമല മുൻ മേൽശാന്തി വി.മുരളീധരൻ നമ്പൂതിരി ആദ്യ വില്പന നടത്തി. എസ്.നരസിംഹ നായിക്ക്, പി.ഡി ഉണ്ണി, കെ.അരുണൻ, എം.ഡി ബാബുരാജ്, പി.ജി ബിജുകുമാർ, ശിവദാസ് നാരായണൻ, പി.ശിവദാസ്, എസ്.എസ് അനിൽകുമാർ, ജി.ഷിബു, സി.രവിദാസൻ പിള്ള എന്നിവർ പ്രസംഗിച്ചു.