de

വൈക്കം : കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രിക വനിതകൾക്ക് കരുതൽ നൽകുന്നതാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി കെ ഫ്രാൻസിസ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ നേതൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജമീല പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. മറിയാമ്മ ജോസഫ്, തങ്കമ്മ വർഗീസ്, പ്രീതാ രാജേഷ്, വിജയമ്മ ബാബു, കുമാരി കരുണാകരൻ, സിന്ധു സജീവൻ, രേണുക രതീഷ്, രാധികാ ശ്യാം, പോൾസൺ ജോസഫ്, പി.ഡി ഉണ്ണി, എം.കെ ഷിബു, ബി.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.