thalam

വൈക്കം: തെക്കേനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് തമിഴ് വിശ്വബ്രഹ്മ സമാജത്തിന്റെ നേതൃത്വത്തിൽ നടത്തിയ താലപ്പൊലിയും കുംഭകുട അഭിഷേകവും ഭക്തിനിർഭരമായി. ഉത്സവത്തോടനുബന്ധിച്ച് തമിഴ് വിശ്വബ്രഹ്മ സമാജം പതിറ്റാണ്ടുകളായി നടത്തിവരുന്ന പ്രത്യേക ആചാര അനുഷ്ഠാനമാണിത്. കവരപ്പാടിനടയിലെ സമാജം ഹാളിൽ പൂജകൾക്ക് ശേഷമാണ് താലപ്പൊലി കാളിയമ്മനട ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. ചടങ്ങുകൾക്ക് വനിതാസമാജം പ്രസിഡന്റ് മഞ്ജു രാജേഷ്, സെക്രട്ടറി അശ്വതി, ട്രഷറർ ശാലിനി ഗിരീഷ്, സമാജം ഭാരവാഹികളായ സുന്ദരം ആചാരി, പി.ടി മോഹനൻ, ഗിരീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.