vote

കോട്ടയം : തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ പങ്കാളിത്തമുറപ്പിക്കുന്നതിനുള്ള പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തിൽ ചങ്ങനാശേരി മുനിസിപ്പൽ പാർക്കിൽ ബോധവത്കരണപരിപാടി സംഘടിപ്പിച്ചു. കോട്ടയം സബ് കളക്ടർ ഡി. രഞ്ജിത്ത് ഉദ്ഘാടനം നിർവഹിച്ചു. പുഞ്ച സ്‌പെഷ്യൽ ഓഫീസറും സ്വീപ് നോഡൽ ഓഫീസറുമായ എം. അമൽ മഹേശ്വർ അദ്ധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ് ലിറ്ററസി ക്ലബ് കോ-ഓർഡിനേറ്റർ ഡോ. വിപിൻ കെ. വർഗീസ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ചങ്ങനാശ്ശേരി തഹസിൽദാർ ടി.ഐ. വിജയസേനൻ, മുനിസിപ്പൽ സെക്രട്ടറി എൽ.എസ്. സജി, ഹെഡ് ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ ടി.പി. അജിമോൻ, സി. മനോജ് എന്നിവർ പങ്കെടുത്തു.