കോട്ടയം: എസ്.എൻ.ഡി.പി യോഗം വെള്ളുത്തുരുത്തി 1287 -ാം നമ്പർ ശാഖ യിൽ ഉത്സവം 26 മുതൽ മെയ് 3വരെ നടക്കും. 26 മുതൽ 28 വരെ ശ്രീനാരായണ തത്വസമീക്ഷ. 26ന് വൈകിട്ട് 6.45ന് തത്വസമീക്ഷയുടെ ഉദ്ഘാടനം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് നിർവഹിക്കും. ഡോ. എം.എം.ബഷീർ പ്രഭാഷണം നടത്തും, 27ന് വൈകിട്ട് 6.30ന് ഉദ്ഘാടനവും ആദരിക്കലും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിക്കും. സ്വാമി
ശിവനാരായണ തീർത്ഥ പ്രഭാഷണം നടത്തും. 28ന് രാവിലെ 6ന് ഗണപതിഹോമം, വൈകിട്ട് 7ന് കൊടിക്കൂറ, കൊടിക്കയർ സമർപ്പണം, ബിജു പുളിക്കലേടത്തിന്റെ പ്രഭാഷണം. 29ന് രാവിലെ 8ന് കലശപൂജ, കലശാഭിഷേകം, 6.45ന് സ്വാമി ശിവനാരായണ തീർത്ഥയുടേയും മേൽശാന്തി ജയേഷ് ശാന്തിയുടേയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. തുടർന്ന് രവിവാരപാഠശ്ശാല കുട്ടികളുടെ കലാപരിപാടികൾ. 30ന് രാവിലെ 10ന് കലശപൂജ, 11.30ന് കലശാഭിഷേകം, വൈകിട്ട് 6.30ന് അൻപൊലി, തുടർന്ന് കലാപരിപാടികൾ, നാടൻപാട്ട്, കൈകൊട്ടിക്കളി, മേയ് 1ന് രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, ഗുരുദേവ ഭാഗവതപാരായണം, 10ന് കലശപൂജ, 10.30ന് പ്രഭാഷണം, 11.30ന് കലശാഭിഷേകം, 6ന് ദേശതാലപ്പൊലി,തുടർന്ന് താലസമർപ്പണം, മെയ് 2ന് രാവിലെ 10ന് പ്രഭാഷണം,11.30ന് കലശാഭിഷേകം, 12.30ന് പ്രസാദമൂട്ട്, വൈകിട്ട് 7.30ന് തിരുവാതിരകളി, ഡാൻസ്, കുങ്ഫു യോഗ ഡെമോൺസ്ട്രേഷൻ & മ്യൂസിക്കൽ ഫിഗർ ഷോ. 3ന് രാവിലെ 9ന് ഇളനീർ തീർത്ഥാടനസമ്മേളനം വനിതാസംഘം യൂണിയൻ സെക്രട്ടറി സുഷമ മോനപ്പൻ ഉദ്ഘാടനം ചെയ്യും. 11.30ന് കലശാഭിഷേകം, 12.30 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന,7ന് നൃത്തസന്ധ്യ, 8ന് നാടകം, രാത്രി 10 നും 11 നും മദ്ധ്യേ കൊടിയിറക്ക്.