
പൊൻകുന്നം: കഴിഞ്ഞ പത്തു വർഷത്തെ നരേന്ദ്രമോദി സർക്കാരിന്റെ ഭരണത്തിനു കീഴിൽ രാജ്യത്ത് സ്ത്രീകൾ സുരക്ഷിതരായിരുന്നില്ലെന്ന് മന്ത്രി വീണാ ജോർജ്. പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ടി.എം. തോമസ് ഐസക്കിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി കങ്ങഴയിൽ നടന്ന വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വനിതാ സംഗമത്തിന് കെ.എൻ.ശാരദ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. റംലാബീഗം സ്വാഗതം പറഞ്ഞു. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ആശംസകൾ നേർന്നു. പൊൻകുന്നത്ത് നടന്ന സംഗമം സിനിമാ താരം ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു. സതീ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.