ഭരണങ്ങാനം: ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നീന്തൽ പരിശീലന കേന്ദ്രത്തിൽ 16 മുതൽ അവധിക്കാല നീന്തൽ പരിശീലനം ആരംഭിക്കും. പരിശീലനം രാവിലെ 7 മുതൽ 9 വരെയും, വൈകന്നേരം 4 മുതൽ 6 വരെ ആയിരിക്കും. മാസം 1500 രൂപയാണ് പരിശീലന ഫീസ്. പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പഞ്ചായത്ത് ഓഫീസിൽ ഫീസ് അടച്ച് പേര് രജിസ്റ്റർ ചെയ്യണമെന്ന് അറിയിച്ചു.