
കോട്ടയം : കോട്ടയം മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ ഇന്നലെ വരെയുള്ള പ്രചാരണചെലവിന്റെ ആദ്യഘട്ട പരിശോധന പൂർത്തിയായി. നിരീക്ഷകൻ വിനോദ്കുമാർ, ചെലവ് നിരീക്ഷണവിഭാഗം നോഡൽ ഓഫീസർ എസ്.ആർ. അനിൽകുമാർ, അസിസ്റ്റന്റ് എക്സ്‌പെൻഡിച്ചർ ഒബ്സർവർ എം. ജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മതിയായ ചെലവുരേഖകൾ ഹാജരാക്കാത്തതിന് സ്വതന്ത്ര സ്ഥാനാർഥിയായ പി. ചന്ദ്രബോസിന് നോട്ടീസ് നൽകി. 95 ലക്ഷം രൂപയാണ് ഒരു സ്ഥാനാർത്ഥിയ്ക്ക് തിരഞ്ഞടുപ്പിനായി പരമാവധി ചെലവഴിക്കാവുന്നത്. രണ്ടാം ഘട്ട പരിശോധന ഏപ്രിൽ 18 നും മൂന്നാംഘട്ടം ഏപ്രിൽ 23നും നടക്കും.