ചങ്ങനാശേരി : അരമപ്പടിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരുക്ക്. ഇന്നലെ രാത്രി 10 നായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രക്കാരനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.