അയ്മനം : 16-ാം വാർഡംഗം അനു ശിവപ്രസാദിന്റെ ആസ്തി വികസന ഫണ്ടിൽ നിർമ്മിച്ച ഇല്ലത്തുകവല - കളപ്പുരയ്ക്കൽ റോഡ് നവകേരള സദസിൽ അപേക്ഷ നൽകിയ ലഭിച്ചതാണെന്ന പ്രചാരണത്തിൽ ബി.ജെ.പി പ്രതിഷേധിച്ചു. ബി.ജെ.പി അയ്മനം പഞ്ചായത്ത് പ്രസിഡന്റ് ഇ.വി ഓമനക്കുട്ടൻ, ബൂത്ത് സെക്രട്ടറി ജിനു, പ്രസിഡന്റ് ഗോപിനാഥ് എന്നിവർ സംസാരിച്ചു