jhony-nellore

കോട്ടയം : കേരള കോൺഗ്രസ് (എം) യു.ഡി.എഫിൽ നിന്ന് പുറത്തുപോയി എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന പച്ചക്കള്ളമാണെന്ന് ജോണി നെല്ലൂർ പറഞ്ഞു. പുറത്താക്കിയ ശേഷം ആ വസ്തുത മറച്ചുവച്ച് സ്വയം പുറത്തു പോയതാണെന്ന നുണപ്രചാരണം ആവർത്തിക്കുകയാണ്. ഉമ്മൻചാണ്ടിയെയും യു.ഡി.എഫിനെയും വഞ്ചിച്ചയാളാണ് ഫ്രാൻസിസ് ജോർജ്. 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ ശ്രമിച്ചയാളാണ് ഫ്രാൻസിസ് ജോർജെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിൽ ഹൈപ്പവർ കമ്മറ്റി അംഗം വിജി എം തോമസും പങ്കെടുത്തു.