
കോട്ടയം : ന്യൂനപക്ഷ പ്രീണനത്തിലൂടെ എങ്ങനെയും വോട്ടുറപ്പിക്കാൻ മാത്രം ശ്രമിക്കുന്ന പ്രതിപക്ഷം കേരളത്തിൽ നിർജ്ജീവമാണെന്ന് പി.സി. ജോർജ് പറഞ്ഞു. ഇത്തവണ ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറക്കും. തുഷാർ വെള്ളാപ്പള്ളിയ്ക്ക് കോട്ടയത്ത് വിജയ പ്രതീക്ഷയേറെയാണ്. അഞ്ചു ലക്ഷത്തോളം ഈഴവ വോട്ടും, ബി.ജെ.പി വോട്ടും ലഭിച്ചാൽ വിജയം ഉറപ്പാണ്. കേരളത്തിൽ ലൗ ജിഹാദുണ്ട്. കോൺഗ്രസ് അഴിമതിക്കാരുടെ പാർട്ടിയാണ്. അനിൽ ആന്റണി 2013 ൽ പണം വാങ്ങിയെന്ന ആരോപണത്തിന് മറുപടി പറയേണ്ടത് കോൺഗ്രസ് നേതാക്കളാണ്. ബി.ജെ.പി സ്ഥാനാർത്ഥിയായ ശേഷം ഒരു രൂപയുടെ അഴിമതി നടത്തിയെന്ന് തെളിയിച്ചാൽ അനിൽ ആന്റണിയുടെ സ്ഥാനാർത്ഥിത്വം പിൻവലിക്കാം. ഏ.കെ. ആന്റണി പണം മേടിച്ചതായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.