
കോട്ടയം: ട്രാവൻകൂർ മാനേജ്മെന്റ് അസോസിയേഷനും കോട്ടയം പബ്ലിക് ലൈബ്രറിയും സംയുക്തമായി നടത്തുന്ന മീറ്റ് ദ കാൻഡിഡേറ്റ് പരിപാടി 15ന് ഉച്ചകഴിഞ്ഞ് 2ന് കെ.പി.എസ് മേനോൻ ഹാളിൽ നടക്കും. കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും. മുൻ എം.ജി സർവകലാശാല വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ് മോഡറേറ്ററാകും. തോമസ് ചാഴികാടൻ (എൽ.ഡി.എഫ്) , ഫ്രാൻസിസ് ജോർജ് (യു.ഡി.എഫ്), തുഷാർ വെള്ളാപ്പള്ളി (എൻ.ഡിഎ) എന്നിവർ പങ്കെടുക്കുമെന്ന് എബ്രഹാം ഇട്ടിച്ചെറിയ, ജേക്കബ് ജോസഫ് , കെ.സി വിജയകുമാർ, എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.