കോട്ടയം: ഗുരുധർമ്മ പ്രചരണസഭ കോട്ടയം മണ്ഡലം ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്ത് കുറിച്ചി അദ്വൈതവിദ്യാശ്രമം ഹാളിൽ 16ന് നടത്തും. രാവിലെ 10ന് സഭാ കേന്ദ്രസമിതി സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി ഉദ്ഘാടനം ചെയ്യും. ഗുരുധർമ്മ പ്രചരണസഭ കേന്ദ്ര ഉപദേശകസമിതി കൺവീനർ കുറിച്ചി സദൻ അദ്ധ്യക്ഷത വഹിക്കും. കേന്ദ്രസമിതി വൈസ് പ്രസിഡൻ്റ് അനിൽ തടാലിൽ പരിഷത്ത് സന്ദേശം നൽകും. പി.കമലാസനൻ, വി.വി.ബിജു വാസ്, ഡോ.ബീനാ സുരേഷ്, കെ.എസ്. ഷാജുകുമാർ, എം.എ.ബാലകൃഷ്ണൻ, ഷിബു മൂലേടം, കെ.ജി.കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിക്കും. മുൻ ജില്ലാ പ്രസിഡൻ്റ് കെ.കെ.സരളപ്പൻ ശിവഗിരി തീർത്ഥാടന പദയാത്രാ ക്യാപ്റ്റൻ ഷാജുകുമാർ എന്നിവരെ ആദരിക്കും.

ശ്രീനാരായണ ഗുരുദേവൻ രചിച്ച ജീവകാരുണ്യപഞ്ചകം ആസ്പദമാക്കി സ്വാമി അസംഗാനന്ദഗിരി പഠനക്ലാസ് നടത്തും. 12 മുതൽ 1 മണി വരെ മഹാകവി കുമാരനാശാൻ ദേഹവിയോഗ ശതാബ്ദി അനുസ്മരണ പ്രഭാഷണം മുൻരജിസ്ട്രാർ ആർ.സലിംകുമാർ നടത്തും.

2 മുതൽ കുമാരനാശാൻ എഴുതിയ ഗുരുപാദദശകം എന്ന കൃതി അടിസ്ഥാനമാക്കി കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദ സരസ്വതി പഠനക്ലാസ് നയിക്കും. 3 മുതൽ ശ്രീനാരായണ ധർമ്മ പ്രചരണത്തിന്റെ വർത്തമാനകാല പ്രസക്തി എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ അനിരുദ്ധൻ മുട്ടുംപുറം, റ്റി.എസ്.സലിം, പ്രസാദ് ഊട്ടിയിൽ, എം.എ.ബാലകൃഷ്ണൻ, ഡോ.ശിവദാസ്, പ്രസന്നൻ കരീമഠം, പി.കെ.സുകുമാരൻ, രാജേന്ദ്രപ്രസാദ്, കോട്ടയം പ്രസന്നകുമാർ, രഘുദാസ് തുരുത്തി, സോമൻ അമ്പാടി,സജീവൻ, ശോഭനാകുമാരി, ജമിനി തങ്കപ്പൻ, ഷീല എസ്.കുമാർ, ജയശ്രീ സുരേഷ് തുടങ്ങിയവർ സംസാരിക്കും