പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിൽ ഇന്ന് രാവിലെ വിഷുക്കണിദർശനം, വിഷുക്കൈനീട്ടം എന്നിവ നടക്കും. ഉരുളികുന്നം ഐശ്വര്യഗന്ധർവസ്വാമി ഭദ്രകാളി ക്ഷേത്രത്തിൽ രാവിലെ വിഷുക്കണിദർശനം, വിഷുക്കൈനീട്ടം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ചിറക്കടവ് മഹാദേവക്ഷേത്രം, ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രം, ചെറുവള്ളി ദേവീക്ഷേത്രം, ഇളങ്ങുളം ധർമ്മശാസ്താക്ഷേത്രം, പനമറ്റം ഭഗവതിക്ഷേത്രം, എലിക്കുളം ഭഗവതിക്ഷേത്രം, എന്നിവിടങ്ങളിലും വിഷുക്കണിദർശനം, വിഷുദിനപൂജകൾ എന്നിവയുണ്ട്.

ചേനപ്പാടി: പൂതക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇന്ന് വിഷുഉത്സവം. രാവിലെ കണിദർശനം, വിഷുക്കൈനീട്ടം, എട്ടുമുതൽ പഞ്ചാരിമേളം, തബല സോളോ, ഓട്ടൻതുള്ളൽ, 12ന് വിഷുസദ്യ, വൈകിട്ട് ആറിന് നെയ് വിളക്ക് പ്രദക്ഷിണം, സഹസ്രദീപാരാധന.