ഭരണങ്ങാനം: പഞ്ചായത്തിലെ ചൂണ്ടച്ചേരി സാൻജോസ് സ്‌കൂളിന് സമീപത്തെ പാടം അനധികൃതമായി മണ്ണിട്ടു നികത്തുന്നത് ഭരണങ്ങാനം വില്ലേജ് ഓഫീസറുടെയും ലാന്റ് റവന്യൂ സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ തടഞ്ഞു. രണ്ടു ടിപ്പർ ലോറികൾ പിടിച്ചെടുത്തു. ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു അധികൃതർ പാടം നികത്തുന്നത് തടഞ്ഞത്. ഏറെ നാളായി മേഖലയിൽ പാടം നികത്തുന്നത് തുടരുകയാണ്. ഇതിനിടെയാണ് അധികൃതർ പരിശോധന നടത്തിയത്.