ഐങ്കൊമ്പ് : കോട്ടയം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പാലാ ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സെക്കൻഡറി സ്‌കൂളിൽ അവധിക്കാല ക്രിക്കറ്റ് പരിശീലന ക്യാമ്പ് നടത്തും. 8 വയസിനും 18 വയസിനും ഇടയിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ബി.സി.സി.ഐ അംഗീകാരമുള്ള കോച്ചുമാരുടെ മേൽനോട്ടത്തിൽ നടത്തുന്ന ക്യാമ്പ് നാളെ രാവിലെ 8 മുതലാണ് ആരംഭിക്കുന്നത്. രാവിലെ 8 മുതൽ എല്ലാ ദിവസവും പരിശീലനം ഉണ്ടാവും. ഗ്രാമചേതന സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പ്
ക്രിക്കറ്റ് പരിശീലനത്തിന് പുറമെ ക്രിക്കറ്റ് നിയമങ്ങൾ, ഫിസിക്കൽ ഫിറ്റ്‌നസ്, പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ് എന്നിവക്ക് കൂടി പ്രാധാന്യം നൽകുന്നു. ബന്ധപ്പെടേണ്ട നമ്പർ: 9605003219, 9447488955.