വൈക്കം: എസ്.എൻ.ഡി.പി യോഗം കൊതവറ 118ാം നമ്പർ ശാഖയിലെ ആർ.ശങ്കർ കുടുംബയൂണിറ്റിന്റെ വാർഷികവും കുടുംബസംഗമവും നടത്തി.
യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് ഷിജു എടാട്ട് അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ വി.വി ഷാജി വെട്ടത്തിൽ, കൺവീനർ രജനി കോനാട്ടുതറ, ശാഖാ പ്രസിഡന്റ് കെ.എസ് ബൈജു, സെക്രട്ടറി കെ.എസ് രാജീവ്, അഭിലാഷ് വടക്കേത്തറ, മിനി പ്രസന്നലാൽ, രശ്മി വിനോദ്, ടി.ബി ചന്ദ്രബോസ്, സന്ധ്യ അനീഷ്, മഞ്ജു സിജോയി, ദീപു മാന്തറ എന്നിവർ പ്രസംഗിച്ചു.