കാഞ്ഞിരപ്പള്ളി: ജൂനിയർ ചേംബർ ഇന്റർനാഷണൽ അലുമിനി ക്ലബ് മേഖല 22, ജെ.സി.ഐ. ചങ്ങനാശ്ശേരി ചാപ്റ്റർ, റേഡിയോ 90 എഫ്.എം വോയ്‌സ് ഓഫ് അമൽജ്യോതി എന്നിവർ സംയുക്തമായി സൗജന്യമായി ബോൺ മിനറൽ ഡെൻസിറ്റി ടെസ്റ്റ് നടത്താനുള്ള അവസരം ഒരുക്കുന്നു. എല്ലുകളുടെ ശക്തി അറിയുന്നതിനുള്ള പരിശോധനയാണ് ബോൺ മിനറൽ ഡെൻസിറ്റി പരിശോധന അഥവാ ബി.എം.ഡി. ഓസ്റ്റിയോപൊറോസിസ് രോഗം നിർണയിക്കാൻ ഈ പരിശോധന ആവശ്യമാണ്. 1499 രൂപ ചിലവ് വരുന്ന ഈ പരിശോധനയാണ് തികച്ചും സൗജന്യമായി നടത്തുന്നത്. ടെസ്റ്റ് പൂർത്തിയാക്കി 5 മിനിറ്റിനുള്ളിൽ ഫലം നേടാനാകും.
20ന് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിന് സമീപം പഴയ ക്വീൻസ് റസ്‌റ്റോറന്റിന് എതിർവശത്തുള്ള ബേത് ഹെസ്ദാസ് പ്രിൻസ് ഹോമിയോപത്തിക് ക്ലിനിക്കിൽ വച്ച് രാവിലെ 9.30 മുതൽ 1.30 വരെയാണ് ആദ്യ ക്യാമ്പ്. ആദ്യം ബുക്ക് ചെയ്യുന്ന 200 പേർക്ക് ക്യാമ്പിൽ സൗജന്യ സേവനം ലഭിക്കും. രണ്ടാമത്തെ ക്യാമ്പ് മേയ് 20ന് പൊൻകുന്നം ബി.എസ്.എൻ.എൽ. ഓഫീസിനെതിർവശം പ്രവർത്തിക്കുന്ന ഹോമിയോ മെഡിക്കൽ സെന്ററിൽ രാവിലെ 9.30 മുതൽ 1.30 വരെ നടക്കും. ഈ ക്യാമ്പിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് സൗജന്യ പരിശോധന ലഭ്യമാണ്. മുൻകൂട്ടി ബുക്ക് ചെയ്യുവാൻ 6238709015 എന്ന നമ്പറിൽ വിളിക്കുക.