കോട്ടയം : ആർട്ട്‌ ഫൗണ്ടേഷന്റെയും കോട്ടയം സി.എം.എസ് കോളേജിന്റെയും ആഭിമുഖ്യത്തിൽ സി.എം. എസ് കോളേജ് ക്യാമ്പസിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ചിത്രകലാ ക്യാമ്പ് ഇന്നാരംഭിക്കും. രാവിലെ 11ന് കേരള ലളിതകലാ അക്കാദമി സെക്രട്ടറി എൻ. ബാലമുരളി കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് സി ജോഷ്വാ അദ്ധ്യക്ഷത വഹിക്കും. കോട്ടയം പ്രസ് ക്ലബ് ജേർണലിസം കോഴ്സ് ഡയറക്ടർ തേക്കിൻകാട് ജോസഫ്, കോട്ടയം ജവഹർ ബാലഭവൻ ഡയറക്ടർ വി. ജയകുമാർ എന്നിവർ പങ്കെടുക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള മുപ്പതോളം ചിത്രകാരന്മാരും ചിത്രകാരികളും ക്യാമ്പിൽ പങ്കെടുക്കും. ഇന്ന് വൈകിട്ട് 3മുതൽ 6വരെ "ആർട്ട്‌ വോക്ക്" നടത്തുന്നു. പ്രശസ്ത സിനിമാ സംവിധായകൻ ജയരാജ്‌ "ആർട്ട്‌ വോക്ക് ' ഉദ്ഘാടനം ചെയ്യും. രാജ രവിവർമ കോളേജ് പ്രിൻസിപ്പൽ മനോജ്‌ വൈലൂർ മുഖ്യാതിഥിയായിരിക്കും. ലളിതകലാ അക്കാദമി സെക്രട്ടറി എൻ. ബാലമുരളി കൃഷ്ണ മുഖ്യപ്രഭാഷണം നടത്തും. പ്രിൻസിപ്പൽ ഡോ. വർഗീസ് സി ജോഷ്വാ നടത്തിയ കലാപ്രവർത്തന സംഘാടനത്തിന് കലാകാരന്മാർ ആദരവ് അർപ്പിക്കും. അയ്മനം ജോൺ, എസ്. ഹരീഷ്, എം.ആർ രേണുകുമാർ, ഡോ. ബാബു ചെറിയാൻ, കെ.ബി പ്രസന്നകുമാർ, ചിത്രകാരന്മാരായ ടി.ആർ ഉദയകുമാർ, ടി.എസ് പ്രസാദ്, മിനി ശർമ എന്നിവർ പങ്കെടുക്കും.