
രാമപുരം : കോൺഗ്രസ് നേതാവും മുൻ എം.എൽ.എ യുമായ ജോസഫ് വാഴയ്ക്കന്റെ പിതാവ് വി.ആർ.ആഗസ്തി വാഴയ്ക്കമലയിൽ (കുട്ടിച്ചേട്ടൻ, 94) നിര്യാതനായി. രാമപുരം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, കൊണ്ടാട് പാടശേഖരസമിതി പ്രസിഡന്റ്, രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളി കൈക്കാരൻ, വാഴയ്ക്കൽ മഹാകുടുംബയോഗം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ അന്നക്കുട്ടി (രാമപുരം കണിയാരകത്ത് കുടുംബാംഗം). മറ്റ് മക്കൾ : തങ്കച്ചൻ (രാമപുരം), ജേക്കബ് (പാലക്കാട്). മരുമക്കൾ: പരേതയായ മേരിക്കുഞ്ഞ് (പുൽപ്പറമ്പിൽ, വാഴക്കുളം), ലീലാമ്മ മാത്യു (മുളയ്ക്കൽ ചങ്ങനാശേരി, ആകാശവാണി കൊച്ചി നിലയം മുൻ മേധാവി), വി.വി.മിനി (ടീച്ചർ, സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ, പാലക്കാട് ). സംസ്കാരം നാളെ (ബുധൻ) രാവിലെ 9.30 ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.