ചെറുതോണി: അഗ്നി രക്ഷാപ്രവർത്തനത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാൻ ഫയർ ആന്റ് റസ്‌ക്യൂ സംഘം ഇടുക്കി അഗ്നിരക്ഷാ നിലയത്തിൽ ദേശീയ അഗ്നിരക്ഷാദിനം ആചരിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ റോബു പി. കുര്യക്കോസ് അഗ്നിരക്ഷാ സേനയുടെ പതാക ഉയർത്തി. തുടർന്ന് അഗ്നിരക്ഷാ ദിനത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഇടുക്കി അഗ്നിരക്ഷാ നിലയത്തിൽ നിന്ന് ചെറുതോണി വരെ സേനയുടെ വാഹനങ്ങളുടെ റാലി നടന്നു. ചടങ്ങിൽ പി. അഷ്റഫ്, എസ്. പ്രദീപ്കുമാർ, രാകേഷ് ടി.കെ, എ.കെ. ആകാശ്, സൂരജ് എസ്. ധരൻ, ജോബി കെ. ജോർജ്, സാബു മാത്യു, എം. പ്രദീപ്, മനോജ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.