thekkady

കുമളി: പൂക്കളുടെ വർണ്ണോത്സവം തീർക്കുന്ന പതിനാറാമത് തേക്കടി പുഷ്പമേളയ്ക്ക് ഓരോ ദിവസവും തിരക്കേറുന്നു. ഇരുന്നൂറ്റിയമ്പതിൽപ്പരം പൂച്ചെടികൾ,​ ഫലവൃക്ഷങ്ങളുടെ തൈകൾ,​ അലങ്കാരച്ചെടികൾ, ഇൻഡോർ പ്ലാന്റുകൾ, അലങ്കാര മത്സ്യങ്ങൾ, വാണിജ്യ സ്റ്റാളുകൾ തുടങ്ങി മണിക്കുറുകൾ ചിലവഴിക്കാനുള്ളതെല്ലാം തേക്കടി പുഷ്പമേളയിൽ ഒരുക്കിയിട്ടുണ്ട്. പകൽ സമയത്തെ കനത്ത ചൂടിലും ചെടികളും പൂക്കളും വാടാതെ സൂക്ഷിക്കാൻ മുഖ്യ സംഘാടകരായ കുമളി ഗ്രാമ പഞ്ചായത്തും മണ്ണാറത്തറ ഗാർഡൻസും തേക്കടി അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും വിപുലമായ ക്രമീകരങ്ങൾ ചെയ്തിട്ടുണ്ട്. പുഷ്പമേള നടക്കുന്ന കുമളി പഞ്ചായത്തിൽ ഇതുവരെ മഴ ലഭിച്ചിട്ടില്ല. ദിവസവും ലോറികളിൽ വെള്ളമെത്തിച്ചാണ് ചെടികൾ നനയ്ക്കുന്നത്.