കോട്ടയം : നീലംപേരൂർ പഞ്ചായത്ത് സാക്ഷരതാമിഷൻ വഴി നടത്തുന്ന തുല്യതാ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പത്താംതരം തുല്യത, ഹയർ സെക്കൻഡറി തുല്യത, നാല്, ഏഴ് ക്ലാസ് തുല്യതാ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം. പി.എസ്.സി നിയമനം, ഉപരിപഠനം, സ്ഥാനക്കയറ്റം, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ എന്നിവയ്ക്ക് അർഹത നേടാൻ കോഴ്സിലൂടെ സാധിക്കും. പത്താംതരം തുല്യതയ്ക്ക് എട്ടാം ക്ലാസ് പാസാകണം. 17 വയസ് പൂർത്തിയാകണം. ഹയർ സെക്കൻഡറി തുല്യതയ്ക്ക് പത്താം ക്ലാസ് പാസാകണം. 22 വയസും പൂർത്തിയാകണം. ഫോൺ: 047127106 10, 9497598139