kayika

വൈക്കം : സെന്റ് ലിറ്റിൽ തെരേസാസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വേനൽക്കാല കായികപരിശീലന പരിപാടിക്ക് തുടക്കമായി. സ്‌കൂൾ മാനേജർ ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിൽവി തോമസ് അദ്ധ്യക്ഷത വഹിച്ചു. കായിക അദ്ധ്യാപിക മിനി സന്തോഷ്, പൂർവ വിദ്യാർത്ഥിയും ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്‌സിറ്റി ടൂർണമെന്റിൽ ബേസ് ബാൾ മത്സരത്തിൽ എം.ജി.യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച ബി.കീർത്തനയും ചേർന്നാണ് 80 ഓളം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്. സബ് ജൂനിയർ സോഫ്റ്റ് ബാളിൽ കേരളത്തിനായി കളിച്ച ചാന്ദിനി ജി.നായർ, അനുഫ്രാൻസിസ് എന്നിവരും ക്യാമ്പിലുണ്ട്. ക്യാമ്പ് മേയ് പകുതിയോടെ സമാപിക്കും.